മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ മണ്ണാർക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാൽക്കണിയിൽ നിന്നും വീണ നിലയിൽ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9 മണിവരെ അദ്ദേഹത്തെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു.
ഫ്ലാറ്റിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്. ......
ദോഹ: ശാന്തിനികേതൻ അൽ മദ്രസ അൽ ഇസ്ലാമിയയിൽ നിന്നും നിന്നും കഴിഞ്ഞഅദ്ധ്യായന വർഷത്തെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . അർഹരായ
വിദ്യാർത്ഥികൾക്കുള്ള ട്രോഫികൾ
പ്രിൻസിപ്പാൾ എം.ടി. ......
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്( കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. ......
ദോഹ:തലക്ക് മീതെ സൂര്യന് കത്തിക്കാളുകയാണ് ഗൾഫില്‍. താപനില അമ്പത് ഡിഗ്രിയിലേക്ക് ഉയരുന്നഉഷ്ണകാലത്തിൽ മുൻകരുതലുകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശി ക്കുന്നു.വേനൽ തുടങ്ങിയിട്ടേയുള്ളൂവെങ്കിലും.ജൂലയ്രണ്ടാം വാരത്തിലേക്ക്കടന്ന
തോടെ ഗൾഫ് രാജ്യങ്ങൾ ചൂടിൽ വെന്തുരുകുന്നു.
ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്നൽകുന്നു വാരാന്ത്യത്തില്‍ കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
32°C മുതല്‍ 44°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ......

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ-താനിയുടെ രക്ഷാകർതൃത്വത്തിൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MCIT)
എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നവംബർ 25 മുതൽ 26 വരെ നടത്തുന്ന
(DECC) MWC ദോഹയുടെ ഉദ്ഘാടന പതിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
മൊബൈൽ ആവാസവ്യവസ്ഥയെ ഏകീകരിക്കുന്ന ആഗോള സംഘടനയായ GSMA, MCIT യുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിനുള്ള തന്ത്രപരമായ കേന്ദ്രമായി ദോഹയെ സ്ഥാപിക്കുന്ന, ആഗോളതലത്തിൽ പ്രശസ്തമായ MWC പരമ്പര മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും (മെന) മേഖലയിൽ ആദ്യമായാണ് നടക്കുന്നത്.
40% ഡയറക്ടർ തലം, മുതിർന്ന എക്സിക്യൂട്ടീവുകൾ, സാങ്കേതിക നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളികളെ MWC25 ദോഹ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്യാധുനിക പ്രദർശനങ്ങൾ, ചലനാത്മക നെറ്റ്വർക്കിംഗ് ഇടങ്ങൾ, നൂറുകണക്കിന് ആഗോള പ്രഭാഷകർ നയിക്കുന്ന ഉയർന്ന തലത്തിലുള്ള പാനലുകൾ എന്നിവ ഈ പരിപാടിയിൽ ഉണ്ടായിരിക്കും.
"പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും രക്ഷാകർതൃത്വത്തിൽ MWC25 ദോഹയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ആഗോള ഡിജിറ്റൽ നവീകരണത്തിൽ ഖത്തറിനെ മുൻപന്തിയിൽ നിർത്തുക എന്ന ദേശീയ നേതൃത്വത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. ......
ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആ ലക്ഷ്യത്തിൽ നിന്ന് ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും നെതന്യാഹു വ്യക്തമാക്കി. ......
കേരളത്തിലെ കർഷകർക്ക് സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ വൻ അഴിമതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നായി പദ്ധതി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. നൂറുകോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കാനായി കേന്ദ്രസർക്കാർ നിശ്ചയിച്ച റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിനാണ് കേരളം ടെൻഡർ നൽകിയതെന്നാണ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്. ......
ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൺ ഇരുപതാം വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സീറോ ടു ലോഞ്ച് ബിസിനസ് മീറ്റ് വേൾഡ് വൈഡ് ബിസിനസ് സെന്ററിൽ നടന്നു.
സംരംഭകത്വ മേഖലയിലെ നൂതന സാധ്യതകളെയും വെല്ലുവിളികളെയും ചർച്ച ചെയ്ത പരിപാടിയിൽ, പ്രമുഖ സംരംഭകനും ഗോ മുസാഫിർ സഹസ്ഥാപകനുമായ ഫിറോസ് നാട്ടു മുഖ്യാതിഥിയായി സംസാരിച്ചു. സംരംഭകത്വ രംഗത്തെ തന്റെ വെല്ലുവിളികൾ നിറഞ്ഞ യാത്രാ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, യുവാക്കൾക്ക് ക്രിയാത്മക സമീപനങ്ങളിലൂടെ എങ്ങനെ സംരംഭകത്വ മേഖലയിൽ ശോഭിക്കാൻ സാധിക്കുമെന്നും വിവരിച്ചു. ......